വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഭിന്നശേഷിക്കാർക്ക്ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ട സവിശേഷ തിരിച്ചറിയൽ കാർഡ്( യുഡി' ഐഡി ) ലഭിച്ചിട്ടില്ലാത്ത ഭിന്നശേഷി ക്കാർക്ക് അവരുടെ അവശതകൾ പരിശോധിച്ച് ഭിന്നശേഷിയുടെ സ്വഭാവം; ശതമാനം; എന്നിവ രേഖപ്പെടുത്തി യുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായുള്ള പരിശോധനാ ക്യാമ്പാണ് കൂര്യാട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത് മുന്നൂറോളം ഭിന്നശേഷിക്കാർ ക്യാമ്പിൽ പങ്കെടുത്തു ഓർത്തോ' PMR' പീഡിയാട്രി'' ഓഫ് താൽ മോളജി" ഇ എൻ ടി " സൈകാട്രി എന്നിവയുടെ ഡോക്ടർമാരാണ് ക്യാമ്പുകളിൽ പരിശോധനക്ക് നേതൃത്വം നൽകിയത് ""ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു " വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു " സ്റ്റാന്റിം കമ്മിറ്റി ചെയർമാൻമാരായ PP സഫീർ ബാബു" സുഹ് ജാബീ ഇബ്രാഹീം" ബ്ലോക്ക് മെമ്പർമാരായ Pk ദഷീദ് " രാധാ രമേശ് എന്നിവർ പരിപാടിയിൽ സംസാരിച്ചു" ച്ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ബഷീർ സാമൂഹ്യ സുരക്ഷാ മിഷൻ കോർഡിനേറ്റർ ജിഷോ ജെയിംസ് "മർ വ PSMO കോളേജ് NSS വളണ്ടിയർമാർ ക്യമ്പിന് നേതൃത്വം നൽകി