സര്‍ക്കാറിന് വെല്ലുവിളി ഉയര്‍ത്തി ഗവര്‍ണ്ണറുടെ നാടകം, സുരക്ഷാ സന്നാഹങ്ങള്‍ കാറ്റില്‍ പറത്തി, വന്നത് ഹല്‍വ വാങ്ങാനെന്ന മറുപടി


സര്‍ക്കാറിന് വെല്ലുവിളി ഉയര്‍ത്തി ഗവര്‍ണ്ണറുടെ നാടകം, സുരക്ഷാ സന്നാഹങ്ങള്‍ കാറ്റില്‍ പറത്തി, വന്നത് ഹല്‍വ വാങ്ങാനെന്ന മറുപടി

കോഴിക്കോട് - സംസ്ഥാന സര്‍ക്കാറിനും പോലീസിനും വെല്ലുവിളി ഉയര്‍ത്തി എല്ലാ സുരക്ഷാ സന്നാഹങ്ങളും കാറ്റില്‍ പറത്തി ഗവര്‍ണ്ണറുടെ യാത്രാ നാടകം. അപ്രതീക്ഷിതമായാണ് ഗവര്‍ണ്ണര്‍ കാലിക്കട്ട് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ നിന്ന് കോഴിക്കോട് മാനാഞ്ചിറയിലേക്ക് വന്നത്. വരുന്ന വഴിയില്‍ അദ്ദേഹം മാവൂര്‍ റോഡില്‍ ഇറങ്ങുകയും ആളുകളോട് സംസാരിക്കുകയും ചെയ്തു. അതിന് ശേഷമാണ് മാനാഞ്ചിറയില്‍ എത്തിയത്. നേരത്തെ താന്‍ ഒറ്റയ്ക്ക് മാനാഞ്ചിറയ്ക്ക് സമീപത്തു കൂടി സുരക്ഷയില്ലാതെ നടക്കുമെന്നും എസ് എഫ് ഐക്കാര്‍ എന്താണ് ചെയ്യുന്നതെന്നും കാണട്ടേയെന്നും ഗവര്‍ണ്ണര്‍ വെല്ലുവിളിച്ചിരുന്നു. തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരും പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. ഗവര്‍ണ്ണര്‍ എവിടേക്കാണ് പോകുന്നതെന്ന് ലോക്കല്‍ പോലീസിന് യാതൊരു വിവരവുമുണ്ടായില്ല.
Previous Post Next Post
WhatsApp