പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചു




പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: അടിമാലി സ്വദേശിനി മറിയക്കുട്ടി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷനാണ് അഞ്ചുമാസമായി മുടങ്ങിയത്. ഇത് ചോദ്യം ചെയ്താണ് മറിയക്കുട്ടി ഹര്‍ജി നല്‍കിയത്. പുതുവത്സരത്തിന് മുൻപ് പെൻഷൻ കുടിശ്ശിക ലഭിക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നാണ് ഹര്‍ജിയില്‍ മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്‍റെയും വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Previous Post Next Post
WhatsApp