📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മുസ്ലിയാരങ്ങാടിയിലെ ജനവാസ മേഖലയിൽ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പൊതുജന മാർച്ച്

📢 Published: IST 🔄 Updated: IST


മുസ്ലിയാരങ്ങാടിയിലെ ജനവാസ മേഖലയിൽ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പൊതുജന മാർച്ച്

കൊണ്ടോട്ടി:  നഗരസഭ പരിധിയിൽ മുസ്ലിയാരങ്ങാടിയിലെ ജനവാസ മേഖലയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ്റ് തുറക്കാൻ അനുവദിക്കുകയില്ലെന്നു പ്രഖ്യാപിച്ചു കൊണ്ടു കുമ്പളപ്പറമ്പ് നിവാസികൾ പൊതുജന മാർച്ച്‌ നടത്തി. പുളിക്കൽ മാലിന്യ പ്ലാന്റ് പോലെ സ്വകാര്യ വ്യക്തികളുടെ താല്പര്യം അനുവദിച്ചു കൊടുക്കാനാവില്ല, നാടിനെ മറ്റൊരു ഞെളിയം പറമ്പാക്കാൻ അനുവദിക്കയില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടു സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങൾ മഴയെ വകവെക്കാതെ മാർച്ചിൽ അണി നിരന്നു.


      ആൾ പാർപ്പില്ലാത്ത സ്ഥലത്തു മാലിന്യ സംസ്‌കരണത്തിനു അനുയോജ്യമായ ഭൂമി മുനിസിപ്പാലിറ്റിക്ക് സ്വന്തമായി ഉണ്ടെന്നിരിക്കെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്ത് തന്നെ അത് കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച മുനിസിപ്പൽ കോൺട്രാക്ടർ ലോബിക്കെതിരെയാണ് ജനങ്ങൾ ഒറ്റക്കെട്ടായി അണി നിരന്നത്. പരാതി ചർച്ച ചെയ്യാൻ ക്ഷണിച്ച ഏകദേശം അറുപതോളം പ്രദേശവാസികൾക്കെതിരെ കോൺട്രാക്ടർ ലോബിയുടെ താല്പര്യ പ്രകാരം മുനിസിപ്പാലിറ്റി സെക്രട്ടറി ജാമ്യം ഇല്ലാത്ത വകുപ്പ് ചേർത്ത് 
പോലീസ് കേസ് കൊടുത്തത് നാട്ടുകാരെ പ്രകോപിതരാക്കി. 


       ജനവികാരം മാനിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോയാൽ അത്തരക്കാരെ നിലക്ക് നിർത്താൻ തങ്ങളെക്കൊണ്ടാവും എന്നൊരു താക്കീതായിരുന്നു ഈ ബഹുജന മാർച്ച്.



നഗരസഭ ഭരിക്കുന്ന മുസ്ലിംലീഗും കോൺഗ്രസ്സും പ്രതിപക്ഷമായ എൽഡിഎഫും ബഹുജനങ്ങളോടൊപ്പം അണി നിരന്നപ്പോൾ കോൺട്രാക്ടർ ലോബി എത്രമാത്രം ശക്തമാണെന്ന് വ്യക്തമാകുന്നതാണ് ഈ ധിക്കാരം. ജനവികാരം മാനിക്കാതെ, ABC സ്കൂൾ, മോണ്ടിസോറി സ്കൂൾ, ഓഡിറ്റൊരിയം പള്ളി, മദ്രസ തുടങ്ങിയവയുടെ ചുറ്റുവട്ടത്തു നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റ് വരികയാണെങ്കിൽ അതാതു പ്രദേശത്തെ ജനപ്രതിനിധികൾ കക്ഷി ഭേദമന്യേ സ്ഥാനമൊഴിയുന്നതാണ് കരണീയം
    മുൻസിപ്പാലിറ്റി സെക്രട്ടറിയുടെ നിലപാടുകൾ കൂടുതൽ അന്വേഷണ വിധേയമാക്കണമെന്നും ഇദ്ദേഹത്തിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഒരു വകുപ്പ് തല അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു 


Join WhatsApp Group Send News / Ads