ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
മലപ്പുറം- ഒരാഴ്ച മുമ്പ് ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി ഹൃദായഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
വേങ്ങര കൂരിയാട് സ്വദേശി മേലേവീട്ടിൽ അബ്ദുന്നാസര്‍ (55) ആണ് മരിച്ചത്. ജിദ്ദ റുവൈസില്‍ താമസിച്ചിരുന്ന ഇദ്ദേഹം തനിമയുടെ സജീവ പ്രവര്‍ത്തകനാണ്.
രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് സമീപത്തെ ആശുപത്രയിലെത്തിച്ചിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഒരുങ്ങുമ്പോഴാണ് മരണം. മകൻ അനസ് ജിദ്ദയിലുണ്ട്.
ഭാര്യ: റഫീഖ. മക്കൾ നൂഹ, സജദ,അബ്ദുല്ല,അനസ്, അദ്നാൻ, മിസ്ബ, രിദാൻ.