*സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
കുണ്ടൂർ പി എം എസ് ടി കോളേജ് *NSS സപ്ത ദിന സഹവാസ ക്യാമ്പിന്റെ* ഭാഗമായി കോട്ടക്കൽ *അൽ-മാസ്* ഹോസ്പിറ്റലുമായി സഹകരിച്ച് *കക്കാട് ജി എം യു പി സ്കൂളിൽ* വെച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിപ്പിച്ചു.
ഡോ. അഹ്‌മദ് ഷിബിലി രോഗികളെ പരിശോധിച്ചു, നേത്ര പരിശോധന, സൗജന്യ ചെക്കപ്പുകൾ എന്നിവ ഉൾപ്പെട്ട ക്യാമ്പിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, വാർഡ് കൗൺസിലർ ആരിഫ വലിയാട്ട്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി സിറാജ്ജുദ്ധീൻ, പി ടി എ പ്രസിഡണ്ട് മുഹീനുൽ ഇസ്ലാം, ജൈസൽ എം കെ, എൻ എസ് എസ് സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ്, സൈനബ ജസ്‌ലി എന്നിവർ നേതൃത്വം നൽകി.