ഇ.ടി മുഹമ്മദ് ബഷീറിന്റെ പേരിൽ വ്യാജ ഓഡിയോ; വിശദീകരണവുമായി എം.പി


ഇ.ടി മുഹമ്മദ് ബഷീറിന്റെ പേരിൽ വ്യാജ ഓഡിയോ; വിശദീകരണവുമായി എം.പി


കോഴിക്കോട്- മുസ്ലിം ലീഗ് നേതാവും എം.പിയുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെത് എന്ന പേരിൽ വ്യാജ ഓഡിയോ പ്രചരിക്കുന്നു. തിരുവനന്തുപുരം ശ്രീ ചിത്ര ആശുപത്രി ഡോക്ടറെ ഉദ്ധരിച്ചാണ് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പേരിൽ ഓഡിയോ പ്രചരിക്കുന്നത്. നേരത്തെ പ്രചരിച്ചിരുന്ന ഓഡിയോ ഇടവേളക്ക് ശേഷം വീണ്ടും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സജീവമായി. ഇതോടെ വിശദീകരണവുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി തന്നെ രംഗത്തെത്തി. 
ശ്രീ ചിത്ര ആശുപത്രി ഡോക്ടറെ ഉദ്ധരിച്ച് എന്റേത് എന്ന അടിക്കുറിപ്പോടെ ഒരു വോയിസ് മെസ്സേജ് വാട്‌സപ്പ് ഗ്രൂപുകളിൽ വ്യാപകമായി പ്രചരിക്കുന്നതായി അറിഞ്ഞുവെന്നും പ്രസ്തുത മെസ്സേജിൽ  പറയുന്ന കാര്യങ്ങളെ കുറിച്ച് എനിക്ക് ആധികാരിക വിവരമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞഞു. എന്നും ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രചരിക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്ന് ദയവായി  വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post
WhatsApp