പൊലീസിനേയും ഡിവൈഎഫ്ഐയേയും അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട: അഡ്വ. പി.എ. സലീം





പൊലീസിനേയും ഡിവൈഎഫ്ഐയേയും അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട: അഡ്വ. പി.എ. സലീം

കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് മലപ്പുറം, മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച മലപ്പുറം പോലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം ഉദ്ഘാടനം ചെയ്തു.



'യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപവും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം കാണിക്കുന്നത് ജനാധിപത്യപരവുമാകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.



കെ വി ഇസഹാക്ക് അധ്യക്ഷത വഹിച്ചു. പിസി വേലായുധൻകുട്ടി, പി പി ഹംസ, അജ്മൽ ആനത്താൻ, എം കെ മുഹ്സിൻ, സത്യൻ പൂക്കോട്ടൂർ, വി എസ് എൻ നമ്പൂതിരി, അഡ്വ അബ്ബാസ് ടി, മുജീബ് ആനക്കച്ചേരി, എ എം സനാവുള്ള മാസ്റ്റർ, തയ്യിൽ ഉമ്മർ, കെ എം ഗിരിജ, സുഭാഷിണി, മനോജ് അധികാരത്ത്, രായിൻകുട്ടി ഹാജി പുൽപ്പറ്റ, ജോജോ മാത്യു, കുട്ടൻ പുൽപ്പറ്റ, സമീർ മുണ്ടുപറമ്പ്, മനാഫ്, ബി കുഞ്ഞുമുഹമ്മദ്, റഫീഖ് കോഡൂർ, കമാൽ ഷെരീഫ് പി, നാസർ കോഡൂർ, ഉമ്മുജാസ്, സുജാത, ജസീല ആനക്കയം, ഹർഷിന മലപ്പുറം തുടങ്ങിയവർ മാർച്ചിന് നേതൃത്വം കൊടുത്തു.


Previous Post Next Post
WhatsApp