📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പാടത്തിറങ്ങി വിദ്യാർത്ഥിക്കൂട്ടം

📢 Published: IST 🔄 Updated: IST



പാടത്തിറങ്ങി വിദ്യാർത്ഥിക്കൂട്ടം

എടരിക്കോട് പി കെ എം എം എച്ച് എസ്‌ എസിലെ പച്ചപ്പ് ടീം അംഗങ്ങൾക്കായി നടത്തിയ 'പാടം ഒരു പാഠം ഊരുയാത്ര' ഏറെ ആവേശമുള്ളതായി . പാടവരമ്പിലൂടെ നടന്നും തോട്ടുവക്കിലിരുന്നും പുഴയോട് സല്ലപിച്ചും വിദ്യാർത്ഥികൾക്കായി നടത്തിയ ഊരുയാത്ര കർഷകരോട് സംവദിച്ചും കൃഷിരീതികൾ പഠിച്ചും അഞ്ചു കിലോമീറ്ററിലധികം നീണ്ടു . നെല്ലും പൂളയും വാഴയും പച്ചക്കറികളും കൃഷിചെയ്യുന്നതും അവയുടെ പരിപാലനവും കുട്ടികളിൽ പുതിയ പാഠങ്ങൾ പകരാനായി . 
ചേറും ചെളിയും മഴയും വെയിലും ജീവിതത്തിന്റെ ഭാഗമായി മാറിയ കർഷകരോട് ആദരവ് പ്രകടിപ്പിച്ച് പച്ചപ്പ് അംഗങ്ങൾ പ്ലാസ്റ്റിക് ഉപയോഗം ചുരുക്കുന്നതിനും പുനരുപയോഗം നടത്തുന്നതിനും പുനചംക്രമണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ സ്വന്തം ജീവിതത്തിലും കുടുംബത്തിലും പ്രാവർത്തികമാക്കുമെന്നും സാമൂഹിക ബോധവൽക്കരണം നടത്തുമെന്നും പ്രതിജ്ഞയെടുത്തു .



രാവിലെ 8.30 മുതൽ 1.30 
വരെ നീണ്ട യാത്രയിൽ അധ്യാപകരും നാട്ടുകാരും പി ടി എ ഭാരവാഹികളും പങ്കാളികളായി . 
പുഴവക്കിലിരുന്നു പാട്ടുപാടിയും ഭക്ഷണം കഴിച്ചും അനുഭവങ്ങൾ പങ്കുവെച്ചും പിരിയുമ്പോൾ കുട്ടികളുടെ വാക്കുകളിൽ തിരിച്ചറിവിന്റെ നല്ലപാഠം തെളിഞ്ഞു നിന്നു . പരിസ്ഥിതിയെ പഠിക്കാനും പ്രകൃതിയോട് ചേർന്ന് നിൽക്കാനും പഠിച്ച ഊരുയാത്ര എടരിക്കോട് പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫസ്‌ലുദ്ധീൻ തയ്യിൽ ഉദ്‌ഘാടനം ചെയ്തു . ഡെപ്യൂട്ടി എച്ച് എം . ടി മജീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പച്ചപ്പ് കൺവീനർ കെ പി നാസർ , പി ടി എ പ്രസിഡന്റ് പന്തക്കൻ ഖാദർഹാജി , അഷ്‌റഫ് കെ ,അലവിക്കുട്ടി ഇ കെ , ഷുക്കൂർ കെ കെ , മുഹമ്മദ് ടി , ജിഷാദ് കെ എം , റഫീഖ് കെ , രശ്മി വി പി , ഷഫ്‌ന , നിത്യ , റാണി , നസീമ , ഡോ.പ്രിയ , രത്നപ്രിയ കെ , മർവ , അമൽ , തുടങ്ങിയവർ സംസാരിച്ചു .
Join WhatsApp Group Send News / Ads