📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കാറിന് ഇഷ്ട നമ്പർ ലഭിക്കാൻ നൽകിയ അപേക്ഷ നിരസിച്ചു, എൻ.ഐ.സിക്ക് പിഴ

📢 Published: IST 🔄 Updated: IST

കാറിന് ഇഷ്ട നമ്പർ ലഭിക്കാൻ നൽകിയ അപേക്ഷ നിരസിച്ചു, എൻ.ഐ.സിക്ക് പിഴ

മലപ്പുറം-പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പർ ലഭിക്കാനായി നൽകിയ അപേക്ഷ സമയം തീർന്നതായി കാണിച്ച് നിരസിച്ചതിനെതിരേ നൽകിയ പരാതിയിൽ നാഷനൽ ഇൻഫർമാറ്റർ സെന്ററിന് (എൻ.ഐ.സി) 25,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. തിരൂരങ്ങാടി സ്വദേശി അബ്ദുൽ അലി ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും നാഷണൽ ഇൻഫർമാറ്റിക് സെന്ററിനും എതിരായി സമർപ്പിച്ച ഹരജിയിലാണ് വിധി. പരാതിക്കാരൻ പുതുതായി വാങ്ങിയ കാറിന് ഇഷ്ടനമ്പർ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടി വെച്ചിരുന്നു. കൂടുതൽ പേർ അതേ നമ്പറിന് അപേക്ഷിച്ചതിനാൽ നമ്പർ ലേലത്തിന് വെക്കുകയും വൈകുന്നേരം അഞ്ചു മണി വരെ ലേലം വിളിക്കാനുള്ള സമയം അനുവദിക്കുകയും ചെയ്തു. 25,000 രൂപക്ക് ഇഷ്ട നമ്പർ ലേലത്തിൽ വിളിക്കാൻ അപേക്ഷ നൽകിയെങ്കിലും സമയം തീർന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു.ഒരു മിനിട്ടും 43 സെക്കന്റും ബാക്കി നിൽക്കെയാണ് പരാതിക്കാരന്റെ അപേക്ഷ നിരസിച്ചതെന്നാണ് പരാതി. തുടർന്ന് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിനെതിരേ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. ലേല നടപടികളുടെ നിയന്ത്രണം നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണെന്ന് തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ ബോധിപ്പിച്ചതിനെത്തുടർന്ന് നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെ കക്ഷി ചേർത്തു.
തെളിവുകൾ പരിശോധിച്ച കമ്മീഷൻ പരാതി ശരിവെക്കുകയും നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോട് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവ് നൽകാനും ഉത്തരവിട്ടു. ഒരുമാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം പരാതിക്കാരന് 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മാഈൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Join WhatsApp Group Send News / Ads