📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കേരളത്തില്‍ 1,700 കോവിഡ് കേസുകളും അഞ്ച് മരണവും ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം

📢 Published: IST 🔄 Updated: IST

കേരളത്തില്‍ 1,700 കോവിഡ് കേസുകളും അഞ്ച് മരണവും   ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം


ന്യൂദല്‍ഹി-സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. സംസ്ഥാനത്ത് ഇന്നലെ മാത്രം 370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു.കോവിഡിനൊപ്പം പനിബാധിതരുടെ എണ്ണവും സംസ്ഥാനത്ത് ഉയരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1700 ആക്ടീവ് കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം കണ്ടെത്തിയതില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
Join WhatsApp Group Send News / Ads