തലസ്ഥാനത്ത് വന്‍ സംഘര്‍ഷം, കണ്ണീര്‍ വാതക പ്രയോഗത്തില്‍ തളര്‍ന്നു വീണ് കോണ്‍ഗ്രസ് നേതാക്കള്‍


തലസ്ഥാനത്ത് വന്‍ സംഘര്‍ഷം, കണ്ണീര്‍ വാതക പ്രയോഗത്തില്‍ തളര്‍ന്നു വീണ് കോണ്‍ഗ്രസ് നേതാക്കള്‍


തിരുവനന്തപുരം- കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനടക്കമുള്ള നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അളവില്‍ കൂടുതല്‍ ടിയര്‍ ഗ്യാസ് രാസപദാര്‍ഥം പ്രയോഗിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
Previous Post Next Post
WhatsApp