📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അടിമാലി വാളറയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേയ്ക്ക് പതിച്ചു മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

📢 Published: IST 🔄 Updated: IST




അടിമാലി വാളറയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേയ്ക്ക് പതിച്ചു മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

അടിമാലി; വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേയ്ക്ക് പതിച്ചു. ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്നലെ 10.30 തോടെ കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ ആറാം മൈലിന് സമീപമാണ് അപകടം. കണ്ണാടക ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള 48 അംഗ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

നേര്യമംഗലം ഭാഗത്തുനിന്നും മൂന്നാറിന് വരികയായിരുന്നു ബസ്. എതെങ്കിലും വാഹനത്തെ മറികടക്കുമ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടിമാലിയില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും ഇതുവഴിയെത്തിയ വാഹനയാത്രക്കാരും മറ്റും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. ആര്‍ക്കും കാര്യമായ പരിക്കില്ല.
Join WhatsApp Group Send News / Ads