അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് മൂന്ന് വാർഡുകൾ ഗ്രാമസഭ ചേർന്നു പ്രമേയം പാസാക്കി.




അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് മൂന്ന് വാർഡുകൾ ഗ്രാമസഭ ചേർന്നു പ്രമേയം പാസാക്കി.

 കൊളപ്പുറം : നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി കൊളപ്പുറം ജംഗ്ഷനിൽ ഉണ്ടായിട്ടുള്ള യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നും. നാട്ടുകാരുടെ സുഗമമായ യാത്രയ്ക്ക് 
മേൽപ്പാലം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. സാധാരണ ജനങ്ങളെ ഏറെ ബാധിക്കുന്ന ഈ യാത്ര പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്നു യോഗം ആവശ്യപെട്ടു.

അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ 16, 17 18 എന്നീ മൂന്ന് വാർഡുകളുടെ സംയുക്ത ഗ്രാമസഭയിൽ ആണ് പ്രമേയം പാസാക്കിയത്.
 കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന സ്പെഷ്യൽ ഗ്രാമസഭ ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. 
 പഞ്ചായത്ത് പ്രസിഡന്റ് ലിയാ ഖത്തലി അധ്യക്ഷ വഹിച്ചു ബ്ലോക്ക് മെമ്പർമാർ സഫീർ ബാബു,റഷീദ് പി കെ വാർഡ് അംഗങ്ങളായ സജിന അൻവർ, ശൈലജ പുനത്തിൽ, ബേബി, റഷീദ് കൊണ്ടാണത്ത്, പ്രദീപ് കുമാർ വി ഇ ഓ അബ്ദുറഷീദ് സമരസമിതി ചെയർമാൻ മുസ്തഫ പുളിശ്ശേരി കൺവീനർ നാസർ മലയിൽ ഹമീദ് ചാലിൽ നസീർ മതാരി ഷറഫുദ്ദീൻ ചോലക്കൻ അയൂബ് ഖാൻ ചാലിൽ റിയാസ് കല്ലൻ ഹംസങ്ങിലാൻ റഫീഖ് തലാപൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
WhatsApp