പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചു.
പാണക്കാട്: മൂർക്കനാട് പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കമ്മറ്റി, പഞ്ചായത്തിനകത്തെ ഗ്ലോബൽ കെഎംസിസി അംഗങ്ങൾക്കായി നടപ്പിലാക്കുന്ന പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ആറ് മാസ കാലാവധിക്കുള്ളിൽ തിരിച്ചടക്കേണ്ട രീതിയിൽ 25000/- രൂപവരെയാണ് പലിശ രഹിത വായ്പാ പദ്ധതിയിലൂടെ അംഗങ്ങൾക്ക് വായ്പ എടുക്കാനാവുക. പ്രഖ്യാപന സദസ്സിൽ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെപി ഹംസ മാസ്റ്റർ, സെക്രട്ടറി സൈഫുദ്ധീൻ കളത്തിങ്ങൽ, ഗ്ലോബൽ കെഎംസിസി നേതാക്കളായ ഇ അബ്ദുൽ സമദ്, അലി തേക്കത്ത്, വിഎം അഷ്‌റഫ്, ഹഫീഫ്, അഹ്മദ്കുട്ടി കുറുവാണി, ആസിഫ് വെങ്ങാട്, അഷ്‌റഫ് നെടുവള്ളി തുടങ്ങിയവർ പങ്കെടുത്തു.