ഏത് കുറ്റകൃത്യം ചെയ്‌താലും പാർട്ടിക്കാരെ സർക്കാർ സംരക്ഷിക്കുന്നു: ആലിപ്പറ്റ ജമീല






ഏത് കുറ്റകൃത്യം ചെയ്‌താലും പാർട്ടിക്കാരെ സർക്കാർ സംരക്ഷിക്കുന്നു: ആലിപ്പറ്റ ജമീല

വണ്ടിപ്പെരിയാറിലെ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മോങ്ങത്ത് വെച്ച് സംഘടിപ്പിച്ച പ്രതിഷേധം കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാർ വിധി നിരാശാജനകമെന്നും അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ ഉണ്ടായ വീഴ്ചയാണ് കേസ് പരാജയപ്പെടാൻ കാരണമെന്നും അവർ വിശദീകരിച്ചു.

 മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനക്കച്ചേരി മുജീബ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ മുഖ്യ പ്രഭാഷണം നടത്തി.

അജ്മൽ ആനത്താൻ, ആനത്താൻ അബൂബക്കർ ഹാജി, ടിപി യൂസഫ്, സി കെ ഷാഫി, സി കെ നിസാർ, കമാൽ ഷെരീഫ് പി, പൂക്കോടൻ റിയാസ്, മാളിയേക്കൽ കുഞ്ഞു, പി കെ വിശ്വനാഥൻ, കെ കെ മുഹമ്മദ് റാഫി, ചന്തു എം, സുഹറ മുംതാസ് കെ, ജയശ്രീ കെ പി, സജ്ന പി, ഫായിസ ടി കെ, ഷൈനി, മറിയുമ്മ, സബിത ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Previous Post Next Post
WhatsApp