താമിർ ജിഫ്രി കൊല: 4 മാസം പിന്നിടുന്നു. പ്രതികൾ പിടിക്കപെടുന്നില്ല , നഷ്ടപരിഹാരം വിളിപ്പാടകലെ
തിരൂരങ്ങാടി : താമിർ ജിഫ്രി പോലീസ് കസ്റ്റഡിയിൽ കൊല്ല ചെയ്യപെട്ടിട്ട് 4 മാസം പിന്നിടുമ്പോഴും പ്രതികൾ പിടിക്കപെടുന്നില്ലന്ന് മാത്രമല്ല നഷ്ടപരിഹാരം കുടുംബത്തിന് വിളിപ്പാടകലെ.
2023 ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിൽ താനൂരിൽ വെച്ച് താമിർ ജിഫ്രി ക്രൂരമായി കൊല്ലപെടുന്നത്.
സംഭവത്തിന്റെ തുടക്കത്തിൽ തന്നെ പോലീസ് അന്വേഷണം വഴിതിരിച്ച് വിടാൻ നടത്തിയ രീതി വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിയമസഭയിൽ അടക്കം ചർച്ച ചെയ്യപെട്ടത് പോലീസിന്റെ നേതൃത്വത്തിൽ നടന്ന കൊലയാണന്ന തിരിച്ചറിവിലായിരുന്നു.
അന്നത്തെ മലപ്പുറം എസ്.പിയടക്കം കേസിൽ പങ്കാളിയായിട്ടുണ്ടന്ന വിമർശനം ശക്തമായിരുന്നു സർക്കാർ നിശ്ചയിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലന്ന് കാണിച്ച് സഹോദരൻ ഹാരിസ് ജിഫ്രി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്യേഷണം ആഗസ്റ്റ് 9 ന് സി.ബി.ഐക്ക് ഹൈകോടതി കൈമാറുന്നത്.
താമിർ ജിഫ്രിയെ മർധിച്ച് കൊന്നതാണന്ന തിരിച്ചറിവിൽ എസ്.പിയുടെ ഡാൻസാഫ് സംഘത്തിലെ 5 പോലീസ് കാർക്കെതിരെ കുല കുറ്റം അടക്കം ചുമത്തിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു ഇതിൽ 2 പേര് വിദേശത്തേക്ക് കടന്നിരുന്നു.
ഇവരടക്കം നാട്ടിൽ തിരിച്ചെത്തി സ്വൈര്യമായി നടക്കുന്നത് സാധാരണക്കാരന് പോലീസ് പ്രതികളാവുമ്പോൾ നീതിലഭിക്കില്ലന്ന പൊതുബോധം ശക്തി പെടുന്നതിന് കാരണമാവുന്നു
ഇതുവരെ ഇവരെയടക്കം മാസം 4 പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തത് സംശയത്തിന് ഇടയാക്കുന്നുണ്ട്.
സംഭവത്തിന്റെ തുടക്കത്തിൽ പ്രതിഷേധത്തിന് മുൻപിലുണ്ടായിരുന്ന വരടക്കം പുറംതിരിഞ്ഞ് നിൽക്കുകയാണ്.
പോലീസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപെട്ടത് കാരണം നഷ്ടപരിഹാരം നൽകണമെന്ന് സർക്കാറിന് നോട്ടീസ് നൽകിയിട്ടും ഒരു നടപടിയുമില്ല.
കേസിൽ ആരോപണ വിധേയമായ എസ്പി. യടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ചത് മുഴുവൻ പേരും കൈപറ്റി മറുപടിയും നൽകിയിട്ടുണ്ട്.
അവസാനം പ്രതിപക്ഷ നേതാവിനടക്കം സഹോദരൻ ഹാരിസ് ജിഫ്രി വിഷയത്തിൽ ഇടപെടണമെന്നാവശ്യപെട്ട് പരാതി കഴിഞ്ഞ ദിവസം നൽകിയിരുന്നു.
സംഭവത്തിന്റെ മുഴുവൻ സത്യങ്ങളും കണ്ടത്തി വിളിച്ച് പറഞ്ഞിരുന്നവർ അടക്കം ഇന്ന് താനൂർ കസ്റ്റഡി കൊല മറന്ന മട്ടാണ്.
പോലീസ് യൂണിഫോമിന്റെ മറവിൽ നടന്ന കസ്റ്റഡി കൊലപാതകം ഇന്ന് വിസ്മൃതിയിലേക്ക് വീഴുകയാണ്. പ്രതിഷേധിച്ചവർ, സത്യം വിളിച്ച് പറഞ്ഞവർ, അന്വേഷണം നടത്താൻ നിശ്ചയിച്ചവർ എല്ലാവരും ഒരു യുവാവിന്റെ ക്രൂരമായ മരണം മറവിക്ക് വിട്ട് കൊടുത്ത് സംഭവത്തിലെ നിയമവിരുദ്ധ സംഭവം വിസ്മരിക്കുകയാണെന്നാണ് 4 മാസം പിന്നിടുമ്പോൾ താമിർ ജിഫ്രി കൊലക്ക് പറയാനുള്ളതെന്നാണ് വിലയിരുത്തൽ .