പാലക്കാട് | ഷോർണൂരില്‍ ട്രയിന്‍ തട്ടി തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി പത്തൂര്‍ അലവിയുടെ മകന്‍ ഹൈദര്‍ അലി(46)മരണപ്പെട്ടു.
പുലര്‍ച്ചെ 1:45 പാലക്കാട് ജില്ലയിലെ പറളിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ചെന്നൈയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയില്‍ ട്രയിനില്‍ വീണതാണെന്ന് സംശയിക്കുന്നു,മൃതദേഹം പാലക്കാട് ജില്ല അശുപത്രിയില്‍.ബന്ധുക്കള്‍ നാട്ടില്‍ നിന്നും പാലക്കാട്ടേക്ക് പുറപ്പെട്ടതായി അറിയുന്നു.