രണ്ടാമത് തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ സ്മാരക നവജീവൻ പുരസ്ക്കാരം സുനിൽ പി ഇളയിടം നിലീന അത്തോളിക്ക് സമ്മാനിച്ചു




രണ്ടാമത് തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ സ്മാരക നവജീവൻ പുരസ്ക്കാരം സുനിൽ പി ഇളയിടം നിലീന അത്തോളിക്ക് സമ്മാനിച്ചു



പൊതുപ്രവർത്തകനായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്ററുടെ പേരിൽ പരപ്പനങ്ങാടിയിലെ നവജീവൻ വായനശാല ഏർപ്പെടുത്തിയ നവജീവൻ പുരസ്ക്കാരം പ്രശസ്ത മാധ്യമ പ്രവർത്തക നിലീന അത്തോളിക്ക് സാംസ്ക്കാരിക പ്രഭാഷകൻ സുനിൽ പി ഇളയിടം സമ്മാനിച്ചു.
ഇരുപതിനായിരം രൂപയും
നവജീവൻ ശില്പവുമാണ്
പുരസ്ക്കാരമായി നൽകിയത്.
ചടങ്ങിൽ വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സ്മിത സ്വാഗതം പറഞ്ഞു.വിനോദ് കുമാർ തള്ളശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് അലി ബാപ്പു, മുനിസിപ്പൽ കൗൺസിലർ തുടിശ്ശേരി കാർത്തികേയൻ, ഡോ.ടി.സേതുനാഥ് എന്നിവർ സംസാരിച്ചു.
ആനന്ദ് കളരിക്കൽ നിലീനയെ പരിചയപ്പെടുത്തി.മനീഷ് കെ.പി നന്ദി പറഞ്ഞു.
Previous Post Next Post
WhatsApp