ഡ്രൈവര്‍ക്ക് തലകറക്കം; കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലിടിച്ചു


ഡ്രൈവര്‍ക്ക് തലകറക്കം; കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലിടിച്ചു


ആലപ്പുഴ- ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെ എസ് ആര്‍ടി സി സ്വിഫ്റ്റ് ബസ് നിരവധി വാഹനങ്ങളിലേക്ക്  ഇടിച്ച് കയറി. 12  പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്‌നലില്‍ നിര്‍ത്തിയിരുന്ന 5 വാഹനങ്ങള്‍ക്ക് പിന്നിലാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. വിവിധ വാഹനങ്ങളിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് സിഗ്‌നല്‍ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും എറണാകുളത്ത് നിന്നും ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് വാഹനങ്ങളുടെ കൂട്ടിയിടി നടന്നത്. ഒരു കാര്‍ പൂര്‍ണമായും തകര്‍ന്നു.
Previous Post Next Post
WhatsApp