സിപി ബാലകൃഷ്ണ മേനോൻ ന്റെ രാഷ്ട്രീയ പ്രവർത്തനം മാതൃകയാക്കണം ,എ പി അനിൽകുമാർ എംഎൽഎ




സിപി ബാലകൃഷ്ണ മേനോൻ ന്റെ രാഷ്ട്രീയ പ്രവർത്തനം മാതൃകയാക്കണം ,എ പി അനിൽകുമാർ എംഎൽഎ 



പരപ്പനങ്ങാടി :രാഷ്ട്രീയ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കഴിഞ്ഞ കാലഘട്ടങ്ങളിൽ സിപി ബാലകൃഷ്ണ മേനോൻ നടത്തിയതെന്ന് മുൻ മന്ത്രിയും എംഎൽഎ യുമായ എ പി അനിൽകുമാർ പറഞ്ഞു .മുൻ കെപിസിസി മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന സിപി ബാലകൃഷ്ണ മേനോന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു പ്രിയദർശിനി ഫൗണ്ടേഷൻ നടത്തിയ ഓർമ്മ 2023 പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിസ്വാർത്ഥ സേവനം അനുഷ്ടിച്ച നേതാവായിരുന്നു ബാലകൃഷ്ണ മേനോൻ എന്ന് അദ്ദേഹം പറഞ്ഞു .ഇത്തരത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാക്കളെ ഇന്ന് വളരെ അപൂർവമായി മാത്രമേ കാണാൻ കഴിയു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .പ്രിയദർശിനി ഫൗണ്ടേഷൻ ചെയർമാൻ ടീവി സുചിത്രൻ അദ്ധ്യക്ഷം വഹിച്ചു .കെപിസിസി സെക്രട്ടറി കെപി അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു .മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് വിപി ഖാദർ ,പി വിശ്വനാഥ മേനോൻ ,പി എ ലത്തീഫ് ,മഹിളാ കോൺഗ്രസ് പ്രസിഡന്റ് നഫീസു ,വി ചന്ദ്രിക ,കർഷക കോൺഗ്രസ് പ്രസിഡന്റ് ടീവി മോഹൻദാസ് ,കെ ഗംഗാധരൻ ,എം അനീഷ്കുമാർ ,മുനിസിപൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പിവി മുസ്തഫ ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കെ അബ്ദുൽഗഫൂർ ,രാജീവ് പാവേരി തുടങ്ങിയവർ പ്രസംഗിച്ചു
Previous Post Next Post
WhatsApp