മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണവും ബോധവൽക്കരണവും നടത്തി



 മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണവും ബോധവൽക്കരണവും നടത്തി

തോട്ടശ്ശേരിയറ സൗഹൃദ വേദി ക്ലീൻ തോട്ടശ്ശേരിയറ എന്ന പേരിൽ നടത്തുന്ന മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണവും ബോധവൽക്കരണവും നടത്തി. 17 ഡിസംബർ 2023 ഞായറാഴ്ച രാവിലെ 9 മണിക്ക് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു, 



കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ചാലിൽ ശങ്കരൻ അധ്യക്ഷനായ പരിപാടിക്ക് ഇസ്മായിൽ കാവുങ്ങൽ ആശംസകൾ അറിയിച്ചു സംസാരിച്ചു പരിപാടിക്ക് സൗഹൃദവേദി ചെയർമാൻ എൻ പി ബിജീഷ് സ്വാഗതവും ജോയിൻ്റ് കൺവീനർ കെ പി അനസ് മാസ്റ്റർ നന്ദിയും അറിയിച്ചു. പരിപാടികൾക്ക് പി ഇ ഷഫീക്ക്,പ്രജീഷ്, പി ഇ രായീൻ മുഹമ്മദ് , കുഞ്ഞഹമ്മദ് കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി ബോധവൽക്കരണ പോസ്റ്ററുകളുമായുള്ള കുട്ടികളുടെ സൈക്കിൾ റൈഡ് പരിപാടിക്ക് മിഴിവേകി.
Previous Post Next Post
WhatsApp