വണ്ടിപ്പെരിയാർ പ്രതിയെ സംരക്ഷിച്ച പ്രോസിക്യൂഷൻ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് സായാഹ്‌ന ധർണ നടത്തി
പരപ്പനങ്ങാടി :വണ്ടിപ്പെരിയാറിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ആറു വയസ്സുകാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. കെപിസിസി മെമ്പർ അഡ്വ: കെ എസ് ശിവരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി. ഖാദർ അദ്ധ്യക്ഷം വഹിച്ചു . യു.വി.സുരേന്ദ്രൻ , പി.എ ലത്തീഫ്, കെ.ഗംഗാധരൻ ,അഡ്വ മംഗലശേരി രവി ,എം. അനീഷ്, പിവി മുസ്തഫ അബ്ദുൾ ഗഫൂർ , ടീവി സുചിത്രൻ തുടങ്ങിയവർ സംസാരിച്ചു.