റാന്തൽ - എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
-----------------------------------------------------------
തിരൂരങ്ങാടി :കുണ്ടൂർ പി.എം.എസ്.ടി കോളേജിന്റെ സപ്തദിന ക്യാമ്പ് " റാന്തൽ" ന് വെള്ളിയാഴ്ച കക്കാട് ഗവ.യു. പി സ്കൂളിൽ തുടക്കമായി. " മാലിന്യമുക്ത നാളേയ്ക്കായി " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തുടക്കം കുറിച്ച ക്യാമ്പ് കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനുതകുന്ന മനുഷ്യരാവാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും വ്യക്തിത്വ വികസനം വഴി നാടിന്റെ ഭാവി വിദ്യാർത്ഥികളുടെ കയ്യിൽ സുരക്ഷിതമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പിന് പി.എം.എസ്.ടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹീം അധ്യക്ഷനായി. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ആരിഫ വലിയാട്ട്,സമീർ വലിയാട്ട്,എം.സുജിനി, ഹബീബ ബഷീർ, പ്രധാനാധ്യാപകൻ എം.ടി അയ്യൂബ് , സ്കൂൾ പി.ടി.എ പ്രസിഡന്റ് മുഹീനുൽ ഇസ്ലാം , കുണ്ടൂർ മർക്കസ് ജന.സെക്രട്ടറി എൻ.പി ആലിഹാജി, കോളേജ് പി.ടി.എ വൈസ്.പ്രസിഡന്റ് കെ.കുഞ്ഞിമരക്കാർ, തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി, ഗവ.യുപി സ്കൂൾ മുൻ പ്രധാനാധ്യാപകൻ വി.ഭാസ്കരൻ മാസ്റ്റർ, കോളേജ് ഗവേണിങ് ബോഡി മെമ്പർ എം.സി ബാവ ഹാജി, എം.കെ ജൈസൽ,പി.എം.എസ്.ടി കോളേജ് സൈക്കോളജി വിഭാഗം മേധാവി ഡോ.കൃഷ്ണകുമാർ എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.സിറാജുദ്ധീൻ സ്വാഗതവും എൻ.എസ്.എസ് സെക്രട്ടറി എം പി ഫാഹിസ് നന്ദിയും അറിയിച്ചു