തിരൂരങ്ങാടി നഗരസഭ
പൊതുജനങ്ങൾക്കുള്ള അറിയിപ്പ്
ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ K-Smart സോഫ്റ്റ് വെയർ നഗരസഭയിൽ വിന്യസിച്ച് നഗരസഭയുടെ ഭരണസംവിധാനം 2024 ജനുവരി 1 മുതൽ ഡിജിറ്റലൈസ് ചെയ്യുകയാണ്. നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് നഗരസഭയിൽ നേരിട്ട് പൂർണ്ണമായും ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന സംവിധാനമാണ് K-Smart.
ആയതിന്റെ ഭാഗമായി ഡാറ്റാ പോർട്ടിംഗ് പൂർത്തീകരിക്കുന്നതിനായി നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ (ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, വസ്തുനികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ മുതലായവ) 27/12/2023 (ബുധൻ) മുതൽ അഞ്ചു ദിവസത്തേക്ക് തടസ്സപ്പെടുന്നതാണ്.
പൊതുജനങ്ങൾ നഗരസഭയുമായി സഹകരിക്കുക.
ചെയർമാൻ.
സെക്രട്ടറി.