കളഞ്ഞു കിട്ടിയ പേഴ്സും പണവും ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി
പരപ്പനങ്ങാടി:- ഇന്നലെ ചെമ്മാട് നിന്നും പരപ്പനങ്ങാടി യിലേക്കുള്ള യാത്രാമധ്യേ കളഞ്ഞുപോയ പണവും എടിഎം കാർഡ് അടങ്ങുന്ന പേഴ്സും ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി. പൂരപ്പുഴ ലല്ലാസ് വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനും പരപ്പനങ്ങാടി പതിനാറുങ്ങലിൽ സ്ഥിരതാമസക്കാരനും ആയ റസാക്ക് ആണ് മാതൃക കാട്ടിയത്. കളഞ്ഞ് കിട്ടിയ പേഴ്സിൽ പതിനായിരത്തിൽ അധികം രൂപ ഉണ്ടായിരുന്നു. പണവും പേഴ്സും തിരികെ കിട്ടിയതിനാൽ പണത്തിന്റെ ഉടമസ്ഥനും ലല്ലാസ് വെജിറ്റബിൾ ഷോപ്പ് ഓണറും കൂടി റസാക്കിനെ നോട്ടുമാല അണിയിച്ച് അനുമോദിച്ചു.