മൂന്നക്ക ലോട്ടറി; പന്ത്രണ്ടായിരം രൂപയുമായി ഒരാൾ പിടിയിൽ.

പരപ്പനങ്ങാടി : മൊബൈൽ ഫോൺ ഉപയോഗിച്ച് അനധികൃത ലോട്ടറി വ്യാപാരം നടത്തിയ  യുവാവ് പോലീസ് പിടിയിൽ . തിരൂരങ്ങാടി സി കെ നഗറിലെ സി വി ജയേഷ് (38) ണ് പിടിയിലായത് . 

 വള്ളിക്കുന്ന് കോട്ടക്കടവ് ആനയിറങ്ങാടിക്ക് അടുത്തുവെച്ചാണ് ജയേഷ് അറസ്റ്റിലായത് .ഇയാളിൽ നിന്നും 12000 രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ ആയുധമാക്കി ചില  ആപ്പുകളിലൂടെയാണ് ഇടപാട് നടത്തിയിരുന്നത്. 

പരപ്പനങ്ങാടി സ്റ്റേഷൻ ഹൌസ് ഓഫീസർ കെ ജെ ജിനേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ രാജു, സീനിയർ പോലീസ് ഓഫീസർ ആയ അനീഷ് പീറ്റർ,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ രഞ്ജിത്ത്  എന്നിവർ ചേർന്നാണ് അനധികൃത ലോട്ടറി കച്ചവടക്കാരനെ പിടികൂടിയത്
Previous Post Next Post
WhatsApp