മലപ്പുറം കലക്ടറേറ്റിൽ സൂര്യകാന്തി വസന്തം


മലപ്പുറം കലക്ടറേറ്റിൽ സൂര്യകാന്തി വസന്തം

മലപ്പുറം- കണ്ണിനും മനസിനും കുളിർമ പകർന്നു മലപ്പുറം കലക്ടറേറ്റിലെ സൂര്യകാന്തി പൂക്കൾ. കലക്ടറേറ്റ് വളപ്പിൽ ജില്ലാ കലക്ടറുടെ ചേംബറിന് സമീപത്താണ് ജീവനക്കാർ സൂര്യകാന്തി തോട്ടം ഒരുക്കിയിട്ടുള്ളത്. 
ജീവനക്കാരുടെ നേതൃത്വത്തിലാണ് പൂന്തോട്ട പരിപാലനം, വളപ്രയോഗം, ജലസേചനവും നടക്കുന്നത്. പുതുവത്സരത്തിൽ വേറിട്ട കാഴ്ച ഒരുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കളക്ടറേറ്റിലെ ജീവനക്കാർ. 
പൂന്തോട്ടം ഒരുക്കിയ ജീവനക്കാരെ ജില്ലാ കലക്ടർ വി.ആർ. വിനോദ്, എഡിഎം എൻ.എം മെഹറലി, അസിസ്റ്റന്റ് കലക്ടർ സുമിത് കുമാർ താക്കൂർ എന്നിവർ അനുമോദിച്ചു. കലക്ടറേറ്റ് പരിസരം കൂടുതൽ സുന്ദരമാക്കാൻ കലക്ടർ നിർദേശം നൽകി.
Previous Post Next Post
WhatsApp