കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
പരപ്പനങ്ങാടി : പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്സ് പ്രവർത്തകർ മാർച്ച് നടത്തി.
മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ രാഷ്ട്രീയ നിറം ബാധിച്ചവരാണെന്നും, എക്കാലത്തും സി.പി.എം തണലിൽ കഴിയാമെന്ന ധാരണ വെച്ച് പുലർത്തേണ്ടന്നും സമർക്കാർ ഓർമ്മപെടുത്തി.
പോലീസ് സ്റ്റേഷൻ മാർച്ച്
കെപിസിസി സെക്രട്ടറി ജമീല ആലിപ്പറ്റ, ഉത്ഘാടനം ചെയ്തു.
പരപ്പനങ്ങാടി മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് വിപി ഖാദർ അദ്ധ്യക്ഷനായിരുന്നു.
ഉണ്ണിമൊയ്തു (വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് )
കോശി (അരിയല്ലൂർ മണ്ഡലം പ്രസിഡന്റ് )
വീരേന്ദ്രകുമാർ വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ , ഇ ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു .
പി എ ലത്തീഫ് ,ഷാജി തോട്ടത്തിൽ ,ടീവി സുചിത്രൻ ,കെ അബ്ദുൽഗഫൂർ ,സിപി മുജീബ് ,അനിത ദാസ് ,പിവി മുസ്തഫ ,കെപി സാക്കിർ,യുവി സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി