കാഞ്ഞങ്ങാട് | ആളുകൾ നോക്കിനിൽക്കെ ട്രെയിനിനു മുന്നിൽ ചാടി മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കൽ സ്വദേശിയായ രവീന്ദ്രനാണ് (50) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
മാസ്തിഗുഢയിൽ താമസിക്കുകയായിരുന്നു. മാസ്തിഗുഢ റെയിൽവേ ഗേറ്റിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റെയിൽവേ ഗേറ്റ്മാൻ ഉൾപ്പെടെ തടയാൻ ശ്രമിച്ചിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ഭാര്യ: ശൈലജ. മക്കൾ: രൻജിസ്, ശൈനു.മരുമകൻ : ദീപു (തലശ്ശേരി)
സഹോദരങ്ങൾ: പുഷ്പ, കാർത്തിക, ചിത്ര (കാസർകോട്), നന്ദിനി, സുശീല , ഭാരതി , സുനിത ക്രാസർകോട്), വിനോദൻ.