എയർ ഇന്ത്യ എക്‌സ്പ്രസിന്റെ എൻജിനിൽ തീ; അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി


അബൂദബി - അബൂദബി-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ കണ്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.30ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്.


 വിമാനം പറന്നുയർന്ന് 45 മിനുട്ടിനുശേഷം സമുദ്രനിരപ്പിൽനിന്ന് 1975 അടി ഉയരത്തിൽനിന്നാണ് വിമാനം തിരിച്ചിറക്കിയത്. 
 എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 348 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. മൊത്തം 184 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഒരു എൻജിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
Previous Post Next Post