തിരുവനന്തപുരം: ബസുകളുടെ മുന്നിലും പുറകിലും കാണുന്ന തരത്തില്‍ ക്യാമറ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28 ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാന്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.
ഓരോ ബസുകളും നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാന്‍ ചുമതല ഓരോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും.
ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്,പൊലിസ്,റോഡ് സേഫ്റ്റി അതോറിറ്റി,തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍,തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുത്തു.