കൊച്ചി | നഗര മധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ടെന്നും, കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.