സേവ് കേരള മാർച്ച്
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാന്റ് 14ദിവസത്തേക്ക് കൂടി നീട്ടി.
ജാമ്യപേക്ഷയിലുള്ള വാദം തിങ്കളാഴ്ച (ജനു.6) ന് കേൾക്കും
കോഴിക്കോട് : ഇടത് ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചിന്റെ പേരിൽ അറസ്റ്റ് ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാൻഡ് 14ദിവസത്തേക്ക് കൂടി നീട്ടി. ജനുവരി 23നായിരുന്നു ഫിറോസിനെ അറസ്റ്റ് ചെയ്തത്.
ഇന്ന് ഓൺലൈൻ വഴിയാണ് റിമാൻഡ് കാലാവധി നീട്ടിയത്. സർക്കാരിനായി ഹാജരായ അഭിഭാഷകൻ ജാമ്യപേക്ഷയെ ശക്തമായി എതിർത്തു. തുടർ വാദം കേൾക്കുന്നത് തിങ്കളാഴ്ച ആണ്.