സമീപത്തെ വളയനാട്ടുതറയിൽ
സുരേഷിന്റെ മകൾ സുനുഷ (17)യുടെ ബോഡി കലക്ട് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവ കുറിപ്പാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
_കുറിപ്പ്...👇🏼_
*ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ ?*
മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ടത്രേ .
ഞാനിന്ന് (14/2/23 )നേരിട്ട് 4 ദൈവങ്ങളെ നേരിൽ കണ്ടുമുട്ടി. SI ജയദേവൻ സാറും ഞാനും ഇന്നലെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടി ആയിരുന്നു. പുലർച്ചെ നാലു മണിക്ക് പാറാവിൽ നിന്നും ദീപുവിന്റെ കാൾ വള്ളിക്കുന്ന് റെയിൽവേ ട്രാക്കിൽ ആരോ മരണപ്പെട്ടു കിടക്കുന്നതായി റെയിൽവേ സ്റ്റേഷനിൽ നിന്നും അറിയിച്ചു എന്നു പറഞ്ഞു. ജയദേവൻ si സാർ ഉടനെ ഫോണിൽ ആരെയോ വിളിച്ചു. ഒന്ന് അത്താണിക്കൽ വരെ വരാൻ പറ്റുമോന്ന് ചോദിച്ചു. ഞങ്ങൾ വേഗം തന്നെ അത്താണിക്കൽ റെയിൽവേ സ്റ്റേഷനിൽ എത്തി.
മലബാർ എക്സ്പ്രസ് ട്രാക്കിൽ നിർത്തി ഇട്ടിട്ടുണ്ട്. ട്രയിനിന്റ സൈഡിലൂടെ ഇല്ലാത്ത വഴികളിലൂടെ പ്രയാസപ്പെട്ട് സാറിന്റെ പിന്നിലായ് ഞാനും നടന്നു. ഒരു വളളിയിൽ കാലുടക്കി സാർ താഴെക്ക് വീഴാൻ പോയപ്പോൾ ഞാൻ പിന്നിൽ നിന്നും ബെൽറ്റിൽ പിടിക്കുമ്പോഴും ഞങ്ങൾ പാതി ദൂരം എത്തിയില്ല. 500 mtr അകലെ ടോർച്ച് ലൈറ്റ് കാണുന്നുണ്ട്. അവരവിടെ എത്തിയിട്ടുണ്ടെന്ന് സാർ പറഞ്ഞപ്പോൾ ആദ്യ റണ്ണോവർ അറ്റൻഡ് ചെയ്യാൻ പോവുന്ന എനിക്കു പകുതി ആശ്വാസമായ്.
ലക്ഷ്യ സ്ഥാനത്ത് ഞങ്ങൾ എത്തുമ്പോൾ ഒരു യുവതിയുടെ മൃതദേഹം ട്രാക്കിനിടയിൽ കിടക്കുന്നു. വിവസ്ത്രയായ അവരെ 4 ആളുകൾ ഉളള വസ്ത്രം തപ്പി എടുത്തു പുതപ്പിച്ചു. കഥയറിയാനുളള കൗതുകത്തിൽ ഫോട്ടോ ഷൂട്ടിനായ് പുറത്തിറങ്ങിയ യാത്രക്കാരെ 4 പേരിൽ ഒരാൾ പോവാൻ പറഞ്ഞ്. പറഞ്ഞു വിട്ടു. ട്രാക്കിൽ നിന്നും ബോഡി മാറ്റിയിട്ട് വേണം ട്രയിൻ പോവാൻ. ഈ സമയം ആ 4 പേരിൽ ഒരാൾ താനുടുത്ത മുണ്ട് അഴിച്ച് ട്രാക്കിൽ വിരിച്ചു. ഞങ്ങൾ ബോഡി എടുത്ത് അതിൽ കിടത്തി ട്രാക്കിന്റെ സൈഡിലേക്ക് കിടത്തി. ട്രയിൻ പോയ് കഴിഞ്ഞപ്പോൾ ഒരു ഇൻവെസ്റ്റിഗേഷൻ ടീമെനെ പോലെ ആ 4 പേരും ഞങ്ങൾക്കൊപ്പം തിരച്ചിൽ നടത്തി ആ സ്ത്രീയുടെ മൊബൈൽ, ചെരുപ്പ് എന്നിവ കണ്ടെത്തി. അപ്പോഴേക്കും 4 ൽ ഒരാൾ പോയ് സ്ട്രെച്ചറുമായ് അവിടെത്തിയിരുന്നു.
ദുർഘടമായ വഴിയിലൂടെ ആംബുലൻസിനു അടുത്തേക്ക് നടക്കുമ്പോൾ അവർ പറയുന്നതു ആശുപത്രിയിൽ എത്തിയാൽ ഇനി അവര് നേരം വെളുത്തു 10 മണി ആയാലും ഞങ്ങളെ വിടില്ല എന്നാണ്. ഇത് കേട്ട SI സാർ ഞങ്ങളും നിങ്ങളോടൊപ്പം വരുമെന്ന് പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായ്. തിരൂരങ്ങാടി ആശുപത്രി മോർച്ചറിയിൽ ബോഡി സൂക്ഷിച്ച് പുറത്തിറങ്ങിയപ്പോൾ ജയദേവൻ സാർ അവർക്കൊരു ലുങ്കി വാങ്ങി കൊടുക്കാനായ് അടുത്തേക്കു വിളിച്ചപ്പോൾ വേണ്ട സാർ നിങ്ങൾ കൂടെ വന്നത് കൊണ്ട് ഇപ്പോൾ പോവനായ് എന്ന് പറഞ്ഞു ആംബുലൻസിൽ കയറി അവർ ആ നാല് പേർ പോകുമ്പോൾ ..... ആ 4 മനുഷ്യരെയല്ല. 4 ദൈവങ്ങളെയാണ് ഞങ്ങൾ കണ്ടത്.
എന്റെ സർവ്വീസിലെ ആദ്യ runover duty യിൽ നേരിൽ കണ്ട 4 ദൈവങ്ങൾക്കും പരപ്പനങ്ങാടി പോലീസിന്റെ ബിഗ് സല്യൂട്ട്.....❤️❤️❤️❤️
ഷൈലേഷ് മൊറയൂർ.
CP0 5213.
മലപ്പുറം ജില്ലാ ട്രോമ കെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റിലെ അമരക്കാരായ ഗഫൂര്‍ തമന്ന, റാഫി ചെട്ടിപ്പടി, റിയാസ്,നൗഫല്‍ എന്‍ സി തുടങ്ങിയവരാണ് ഷൈലേസിന്റെ കുറിപ്പിലെ ദൈവങ്ങള്‍.
ദുരന്ത നിവാരണത്തിലും,റെസ്ക്യൂവിലും ജില്ലയിലും പുറത്തും സജീവ സാന്നിധ്യമായ മലപ്പുറം ജില്ലാ ട്രോമ കെയറിന്റെ ,പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാവാറുണ്ട്.