ചെമ്മാട് പോലീസ് ക്വാർട്ടേഴ്‌സിൽ തീപിടുത്തം


ചെമ്മാട് പോലീസ് ക്വാർട്ടേഴ്‌സിൽ തീപിടുത്തം
  
 തിരൂരങ്ങാടി: പോലീസ് ക്വാർടേഴ്സിൽ
തീപിടുത്തം. ഇന്ന് രാത്രി 9 മണിക്കാണ് തീപിടുത്തം കണ്ടത്. മസ്ജിദ് റോഡിന് സമീപത്ത് ക്വാർടേഴ്സ് വളപ്പിൽ തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ട ഭാഗത്താണ് തീ പിടിത്തം ഉണ്ടായത്. 2 ഭാഗത്ത് തീ ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാരും ചെമ്മാട്ടെ വാട്ടർ സർവീസും ചേർന്ന് തീ അണക്കുകയായിരുന്നു. 9.45 ന് താനൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് തീ പൂർണമായും അണച്ചു. ഏതാനും തൊണ്ടി വാഹനങ്ങളുടെ ഭാഗങ്ങളിൽ തീ പിടിച്ചിട്ടുണ്ട്. തീപിടുത്ത കാരണം അറിഞ്ഞിട്ടില്ല.
Previous Post Next Post
WhatsApp