നിയന്ത്രണം വിട്ട ആംബുലൻസ്, പാലത്തിന്റെ ഫില്ലറിലിടിച്ച് കരുമ്പില്‍ സ്വദേശിയടക്കം രണ്ട് പേർക്ക് പരിക്ക്.


 തിരൂരങ്ങാടി | ദേശീയപാത-66 കൊളപ്പുറത്തിനടുത്ത് വി കെ പടിയില്‍ ആംബുലൻസ് നിയന്ത്രണം വിട്ട്  പുതുതായി പണിത് കൊണ്ടിരിക്കുന്ന  പാലത്തിന്റെ ഫില്ലറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. 

തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലെ  ആംബുലൻസാണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം 3:30 നായിരുന്നു അപകടം. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ  കരുമ്പിൽ സ്വദേശി ശിവദാസൻ (49) എം കെ എച്ച് അശുപത്രിയിലും, സാരമായ പരിക്കേറ്റ സ്റ്റാഫ് നഴ്സ് ഇരിട്ടി സ്വദേശി ലിസി മാത്യു (54) കോഴിക്കോട് മിംസ് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു.  കോഴിക്കോട്ടേക്ക് രോഗിയെ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോഴാണ് അപകടം.

Previous Post Next Post
WhatsApp