തകരാര്‍; കരിപ്പൂര്‍-ദമാം വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു; നിലത്തിറക്കി.
കരിപ്പൂരില്‍നിന്ന് ദമാമിലേക്ക് പോകേണ്ടിയിരുന്ന വിമാനം സാങ്കേതികതകരാര്‍ കാരണം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. വിമാനം നിലത്തിറക്കി. പറന്നുയര്‍ന്ന ഉടനെയാണ് തിരിച്ചുവിട്ടത്. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണിത്-ഐ.എക്‌സ് 385.വിമാനത്തിന്റെ ഭാരം കുറയ്ക്കാന്‍ ഇന്ധനം പുറത്തേക്ക് കളയുകയാണ്. . 168 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
അടിയന്തിര രക്ഷാസംഘത്തെ ഇറക്കി. 12.15നു ലാന്‍ഡ്ചെയ്തു..നെടുമ്പാശേരിയില്‍ ഇറക്കാനാണ് ആദ്യം ആലോചിച്ചത്. സുരക്ഷ കുടുതല്‍ കണക്കിലെടുത്ത് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. 8.40നാണ് കരിപ്പൂരില്‍നിന്ന് പുറപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉടന്‍ പരിശോധന പൂര്‍ത്തിയാക്കരും. യാത്രക്കാരെ പുറത്തിറക്കിയിട്ടില്ല. യാത്ര തുടരുമോ എന്നറിവായിട്ടില്ല.