സമസ്ത വിലക്ക് കൽപിച്ചവരുമായി വേദി പങ്കിടരുത്


സമസ്ത വിലക്ക് കൽപിച്ചവരുമായി വേദി പങ്കിടരുത്



കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശ വിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്ക നടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും സുന്നി യുവജന സംഘം, എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. വിപുലമായ സംസ്ഥാനതല പ്രവർത്തക സംഗമം ഉടൻ കോഴിക്കോട് വിളിച്ച് ചേർക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. ഇമ്പിച്ചിക്കോയ തങ്ങൾ ലക്കിടി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.മോയിൻ കുട്ടി മാസ്റ്റർ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, മുസ്തഫ മുണ്ടുപാറ, ടി.പി. സി തങ്ങൾ, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, എ.എം. പരീത് എറണാകുളം, കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഇബ്‌റാഹിം ഫൈസി പേരാൽ, സി കെ കെ മാണിയൂർ, സത്താർ പന്തലൂർ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, അയ്യുബ് മുട്ടിൽ, ആഷിഖ് കുഴിപ്പുറം, ബഷീർ അസ്അദി നമ്പ്രം, ഒ. പി. എം അഷ്‌റഫ്, നിസാർ പറമ്പൻ, എന്നിവർ പങ്കെടുത്തു. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും സലീം എടക്കര നന്ദിയും പറഞ്ഞു.

സംസ്ഥാന തല പ്രവർത്തക സംഗമത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (ചെയർമാൻ), സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, ഇബ്രാഹിം ഫൈസി പേരാൽ, കുടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ ,സലാഹുദ്ദീൻ ഫൈസി, സത്താർ പന്തലൂർ (വൈ.ചെയർമാൻമാർ) റശീദ് ഫൈസി വെള്ളായിക്കോട് (ജനറൽ കൺവീനർ) സലിം എടക്കര, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, (കൺവീനർമാർ) എം.സി മായിൻ ഹാജി (ട്രഷറർ ഒ. പി. അശ്‌റഫ് (കോഡിനേറ്റർ) സി.പി. ഇഖ്ബാൽ (അസി. കോഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു
Previous Post Next Post
WhatsApp