മുംബൈ | പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ലേലത്തിനുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ആകെ 1525 താരങ്ങൾ രജിസ്റ്റർ ചെയ്തതിൽ 409 പേരാണ് അന്തിമ പട്ടികയിലുള്ളത്. ഇവരിൽ ഏഴുപേർ കേരളത്തിൽനിന്നാണ്.
അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ റിസർവ് താരം മലപ്പുറം തിരൂർ സ്വദേശിനി സി.എം.സി നജ്‍ല, മറ്റു ഓൾറൗണ്ടർമാരായ കീർത്തി കെ. ജെയിംസ്, മിന്നു മണി, എസ്. സഞ്ജന, അനശ്വര സന്തോഷ്, ടി.ടി ഷൈനി, വി.എസ് മൃദുല എന്നിവരാണ് മലയാളികൾ.
ഫെബ്രുവരി 13ന് മുംബൈയിലാണ് താരലേലം. പട്ടികയിൽ 246 ഇന്ത്യക്കാരും 163 വിദേശികളുമാണുള്ളത്. ഒരു ടീമിന് 18 പേരെ വാങ്ങാം. ഇവരിൽ ആറുപേർ വിദേശികളായിരിക്കണം.
