സ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
ചരിത്രം സൃഷ്ടിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലാ ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബംഗാളില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സി.പി.എം ഇന്നവിടെ നാമാവശേഷമായിരിക്കുന്നു. സി.പി.എം ഇന്ന് ശോഷിച്ചപ്പോള്‍ ഞങ്ങള്‍ വളര്‍ന്നിട്ടേയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാതലമുറയും ഞങ്ങളോടൊപ്പമുണ്ട്. അന്നും ഇന്നും ഒരു വിധ ആദര്‍ശവ്യതിയാനവും പറ്റാത്ത പ്രസ്ഥാനമാണ് ലീഗെന്ന് അദ്ദേഹം പറഞ്ഞു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ,പി .വി. അബ്ദുല്‍ വഹാബ് എം.പി , അബ്ദുസ്സമദ് സമദാനി എം.പി. ,കെ.പി.എ മജീദ് ,ഡോ.എം.കെ മുനീര്‍ കെ.എം ഷാജി, പി .എം എ സലാം, മുനവ്വറലി ശിഹാബ് തങ്ങള്‍ ,പി.കെ ഫിറോസ്, യു. എ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.