പറമ്പിലെ പണിക്കിടെ കടന്നല്‍ക്കൂട്ടം ഇളകി വന്നു; മുഖത്തും തലയിലും കുത്തേറ്റു, 83കാരന് ദാരുണാന്ത്യം.


 ഇടുക്കി | ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ കുത്തേറ്റ് 83 -കാരൻ മരിച്ചു.  തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്. സ്വന്തം പറമ്പിൽ പണി എടുക്കുന്നതിനിടെ ആണ് കടന്നൽ കൂട്ടം ആക്രമിച്ചത്. മുഖത്തും തലയിലുമുൾപ്പെടെ കുത്തേറ്റ മാത്യുവിനെ ഒപ്പമുണ്ടായിരുന്നവരും ബന്ധുക്കളും ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട്.

Previous Post Next Post