വൈദ്യുതി ആഘാതമേറ്റ സഹജീവിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്ന വിദ്യാര്‍ത്ഥി
കരുമ്പില്‍ വ്യാപാര സ്ഥാപനം നടത്തുന്ന കാരാട്ട് അന്‍വര്‍ എന്ന വ്യക്തിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ് ഇന്ന് വൈറല്‍ ആയിരിക്കുകയാണ്.
തന്റെ സ്ഥാപനത്തിലെ കച്ചവട തിരക്കിനിടയില്‍ പുറത്ത് കാക്കകളുടെ ബഹളം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍, വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വീണ് പിടയുന്ന കാക്കയും,തങ്ങളിലൊരുത്തന്‍ വന്ന അപകടാവസ്ഥയില്‍ ആര്‍ത്തു കരയുന്ന കാക്ക കൂട്ടങ്ങളെയും ആണ് കണ്ടത്.പലരും കാഴ്ച്ചക്കാരായി നോക്കി നിന്നപ്പോള്‍, തിരക്ക് പിടിച്ച ദേശീയപാതയുടെ ഏതിര്‍ സൈഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികന്‍ , കാക്കകളുടെ കരച്ചില്‍ കേട്ട് വാഹനം നിര്‍ത്തി. വൈദ്യുതി അഘാതം ഏറ്റ കാക്കയെ എടുത്ത് അതിന് പ്രാഥമിക ശുശ്രൂകള്‍ നല്കുകയും,5 മിനിറ്റോളം പ്രയത്നിച്ച് അ കാക്കയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
താന്‍ കോളേജ് വിദ്യാർത്ഥി ആണെന്നും,കോളേജിലേക്ക് പോവുന്ന വഴി ആണെന്നും പറഞ്ഞ് തിടുക്കത്തില്‍ പോയ അവനെ മാസ്ക് ധരിച്ചതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും,യൂണിഫോമില്‍ നിന്നും താന്‍ പഠിച്ചിറങ്ങിയ പി എസ് എം ഒ കോളേജിലെ വിദ്യാര്‍ത്ഥി ആണെന്നുമാണ്, മനസിലായതെന്ന് അന്‍വര്‍ പറയുന്നു.
പല തിരക്കുകള്‍ക്കിടയില്‍, മനുഷ്യത്വം മറന്ന് പെരുമാറുന്ന ഈ കാലഘട്ടത്തില്‍ ഇനിയും വറ്റാത്ത സഹജീവി കാരുണ്യവുമായി പുതിയ തലമുറയിലെ കണ്ണികള്‍ ഉണ്ടെന്നത് ആശാവഹമാണ്.