തത്സമയം പി.എം.എസ്.ടി പ്രകാശനം ചെയ്തു
----------------------------------------------------------------
തിരൂരങ്ങാടി : കുണ്ടൂർ പി എം എസ് ടി കോളേജ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ - ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി പുറത്തിറക്കിയ തത്സമയം പി എം എസ് ടി
പത്രം പ്രകാശനം ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കോകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാധ്യമ പ്രവർത്തകനും തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഇക്ബാൽ കല്ലുങ്കൽ പ്രകാശനം നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ. ഇബ്രാഹിം , കുണ്ടൂർ മർക്കസ് സെക്രട്ടറി എൻ പി ആലിഹാജി എന്നിവർ പത്രം ഏറ്റുവാങ്ങി.
കോളേജിനകത്തും പുറത്തുമായി നടക്കുന്ന സമകാലിക വിഷയങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞുവെന്നും മാധ്യമ വിദ്യാർഥികൾ നല്ല നാളെകൾക്കുള്ള പ്രതീക്ഷകളായി മാറണമെന്നും ഇക്ബാൽ കല്ലിങ്കൽ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ
കെ ഇബ്രാഹിം അധ്യക്ഷനായിരുന്നു. മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി,
കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. കെ.മുസ്തഫ,
ജേർണലിസം മേധാവി ടി.എസ് ലിഖിത, ഇംഗ്ലീഷ് വിഭാഗം മേധാവി എൻ.കെ സജിനി, കോളേജ് യൂണിയൻ ചെയർമാൻ ഷുഹൈബ്, കെ.കെ ഫാത്തിമ, കെ.കെ മസൂദ്, നബീൽ അഹമ്മദ് എന്നിവർ സംസാരിച്ചു