ബത്തേരിയില്‍ പൊലീസിന് നേരെ ആക്രമണം; എ.എസ്.ഐയ്ക്കും ഡ്രൈവര്‍ക്കും പരുക്ക്


 വയനാട് | സുല്‍ത്താന്‍ ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിനെ മൂന്നംഗ സംഘം ആക്രമിച്ചു. ഇന്നലെ രാത്രി ബത്തേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും യുവാക്കളുമായി തര്‍ക്കമുണ്ടായി. ഇത് അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് യുവാക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ എ.എസ്.ഐയ്ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു.  ബത്തേരി സ്വദേശികളായ  രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരെ  അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.

Previous Post Next Post
WhatsApp