വരാപ്പുഴയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; ഒരുമരണം; ആറുപേര്‍ക്ക് പരുക്ക്
കൊച്ചി വരാപ്പുഴ മുട്ടിനകത്ത് പടക്കശാലയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ ആറുപേര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഒന്നര കിലോമീറ്ററോളം ദൂരം പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി.