തിരൂരങ്ങാടി നഗരസഭ
ക്ഷീരകർഷകർക്ക്
കറവ പശു വിതരണം തുടങ്ങി
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകർഷക ഗുണഭോക്താക്കള്‍ക്കുള്ള കറവ പശു വിതരണോദ്ഘാടനം
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി നിർവഹിച്ചു,
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത
വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരാ യ സിപി ഇസ്മായില്‍.എം സുജിനി, ഇ പി ബാവ വഹീദ ചെമ്പ, ഡോ: ജാസിം, ഡോ: സിഎച്ച് സാദിഖ്,മുസ്ഥഫ പാലാത്ത്. പി, കെ അസീസ്,റസാഖ് ഹാജി ചെറ്റാലി. കാലൊടി സുലൈഖ.കെടി ബാബുരാജന്‍, ആരിഫ വലിയാട്ട്, സിപി ഹബീബ ബഷീര്‍, സോന രതീഷ്, താപ്പി കബീർ, മുസ്ഥഫ കടക്കോട്ടിരി, പി.കെ അയ്യൂബ്, സി, ചെറീത്, മൊയ്തീൻകോയ, വി.പി അലി, ബാലൻ സംസാരിച്ചു.