വിവാഹവാഗ്ദാനം നൽകി 42 ലക്ഷം തട്ടിയ ദമ്പതിമാരിൽ ഭാര്യ അറസ്റ്റിലായി


 കോങ്ങാട് | വിവാഹവാഗ്ദാനം നൽകി പാലക്കാട്‌ സ്വദേശിയിൽനിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതിമാരിൽ ഭാര്യയും അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഇളമാട് സ്വദേശി ശാലിനിയെയാണ്‌ (37) കോങ്ങാട് പോലീസ് എറണാകുളത്തുനിന്ന് പിടിച്ചത്. ഭർത്താവ് കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറിനെ (38) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.


കേസിലെ ഒന്നാം പ്രതിയാണ് ശാലിനിയെന്ന് പോലീസ് പറഞ്ഞു. പുനർവിവാഹത്തിന് പത്രപ്പരസ്യം നൽകിയയാളെയാണ് ഇരുവരും കബളിപ്പിച്ചത്. പരസ്യത്തിൽ നൽകിയ നമ്പറിൽ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് പലതവണയായി 42 ലക്ഷം രൂപ തട്ടിയെന്നാണ്‌ പരാതി. മണ്ണാർക്കാട് ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ കോങ്ങാട്ഃ ഇൻസ്പെക്ടർ വി.എസ്. മുരളീധരൻ, എസ്.ഐ. കെ. മണികണ്ഠൻ, സീനിയർ സി.പി.ഒ.മാരായ എസ്. ലതിക, പി.എസ്. അനിത, കെ.ആർ. സുദേവൻ, സിവിൽ പോലീസ് ഓഫീസർ ടി. സജീഷ് എന്നിവർ ചേർന്നാണ് ശാലിനിയെ പിടികൂടിയത്.


കോടതിയിൽ ഹാജരാക്കിയ ശാലിനിയെ റിമാൻഡ് ചെയ്തു.

Previous Post Next Post
WhatsApp