എസ്.കെ.എസ്.എസ്.എഫ് നോർത്ത് ഇന്ത്യ സർഗ്ഗലയം: അസം ദാറുൽ ഹുദ കാമ്പസ് ഒരുങ്ങി
ബാർപേട്ട(അസം): ഫെബ്രുവരി 4, 5 തിയ്യതികളിൽ എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് കീഴിൽ ഉത്തരേന്ത്യൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ നോർത്ത് ഇന്ത്യ സർഗ്ഗലയതിൻ്റെ ഒരുക്കങ്ങൾ ദാറുൽ ഹുദാ അസം ഓഫ് ക്യാമ്പസിൽ പൂർത്തിയായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്രതിഭകളെ സ്വീകരിക്കാൻ അസം ദാറുൽ ഹുദ കാമ്പസ് ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിഭകൾ വ്യാഴാഴ്ച മുതൽ എത്തി തുടങ്ങി. വേദികളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കുന്നതിൽ വ്യാപൃതരാണ് സംഘാടകരായ ദാറുൽ ഹുദ കാമ്പസ് അധ്യാപകരും വിദ്യാർത്ഥികളും എസ്കെഎസ്എസ്എഫ് അസം സംസ്ഥാന ഭാരവാഹികളും. ക്യാമ്പസ് സ്ഥിതിചെയ്യുന്ന ബൈഷ ഗ്രാമ വാസികൾ ഉത്സവപ്രതീതിയിലാണ്.
അതിഥികളെ സ്വീകരിക്കാൻ പ്രധാന കവലകളിൽ കമാനങ്ങൾ ഉയർന്നു കഴിഞ്ഞു. വെസ്റ്റ് ബംഗാൾ, നോർത്ത് ബംഗാൾ ജാർഖണ്ഡ്, ബീഹാർ, ത്രിപുര, മാണിപ്പൂർ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സർഗ്ഗലയത്തിൽ പങ്കെടുക്കുന്നത്. ജനറൽ, ത്വലബ എന്നീ വിഭാഗങ്ങളിലായി മുപ്പതോളം ഇരങ്ങളിൽ 150 ലധികം പ്രതിഭകൾ മാറ്റുരക്കും