65 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊടിഞ്ഞി സ്വദേശിയെ അടക്കം 2 പേരെ തട്ടിക്കൊണ്ടുപോയ 5 പേർ അറസ്റ്റിൽ


 മലപ്പുറം | സാമ്പത്തിക ഇടപാടുകളുടെ പേരിൽ 65 ലക്ഷം രൂപ ആവശ്യപ്പെട്ടു രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസിൽ 5 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പുളിക്കൽ ചെറുകാവ് ചെറുകൂഴിയിൽ മുഹമ്മദ് അനീസ് (34), പറവൂർ മേലാടത്ത്പുരയിൽ അബ്ദുറഹൂഫ് (34), ചെറുകാവ് ഏലാടത്ത് ജാഫർ (43), കിഴിശേരി കുന്നത്തുതൊടിയിൽ ശിഹാബുദ്ദീൻ (36), പുളിക്കൽ ആന്തിയൂർകുന്ന് കണിയത്ത്ചോലയിൽ മുജീബ്റഹ്മാൻ (34) എന്നിവരെയാണ് എസ്ഐ എസ്.കെ.പ്രിയന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് കല്ലടിക്കോടുവച്ച് അറസ്റ്റു ചെയ്തത്.


കൊടിഞ്ഞി റഫീഖ്, കരിപ്പൂർ ഫസലുറഹ്മാൻ എന്നിവരെയാണ് കഴിഞ്ഞദിവസം പുത്തൂരിൽ വച്ച് സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്നുലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Previous Post Next Post
WhatsApp